ദുബായ് മെട്രോയുടെ 2 പുതിയ ഗോൾഡ് ലൈൻ അനാച്ഛാദനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

X/@HHShkMohd

4 ബില്യൺ ദിർഹം ആണ് ഇതിന്റെ ചെലവ്.

ദുബായ് മെട്രോയുടെ 24 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ഗോൾഡ് ലൈൻ അനാച്ഛാദനം ചെയ്ത്  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 34 ബില്യൺ ദിർഹം ആണ് ഇതിന്റെ ചെലവ്.  നഗരത്തിലുടനീളമുള്ള 15  തന്ത്രപ്രധാന മേഖലകളിലൂടെ പുതിയ മെട്രോ കടന്നുപോകുമെന്നും  ഏകദേശം 1.5 ദശലക്ഷം താമസക്കാർക്ക് സേവനം നൽകുമെന്നും നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 55 പ്രധാന റിയൽ എസ്റ്റേറ്റ് വികസനങ്ങളിലേക്കുള്ള കണക്റ്റിവിറ്റി ശക്തിപ്പെടുത്തുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ഗോൾഡ് ലൈൻ ദുബായ് മെട്രോ ശൃംഖലയുടെ ദൈർഘ്യം 25 ശതമാനം വർദ്ധിപ്പിക്കുമെന്നും 2032 സെപ്റ്റംബർ 9-ന് പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബായിയെ സ്ഥാപിക്കുന്നതിനുള്ള തങ്ങളുടെ നാഴികക്കല്ലായ പദ്ധതികൾ  പുരോഗമിക്കുകയാണെന്നും ഭാവിയിലേക്കുള്ള തങ്ങളുടെ ശ്രമങ്ങൾ അവസാനിക്കില്ലെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതിയെന്നും  ഞങ്ങളുടെ വാക്കുകളിൽ ഉറച്ചുനിൽക്കുകയും അവ നിറവേറ്റുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Cheat Codes

  • Bastille

  • Machine Gun Kelly

  • Young Thug

Headliners

No sectional selected

Buy Tickets

Today's Weather

  • Abu Dhabi

    Sunny

    High: 39°C | Low: 28°C

  • Dubai

    Sunny

    High: 39°C | Low: 28°C

  • Northern Emirates

    Sunny

    High: 40°C | Low: 27°C