നിലവിലുള്ള സാഹചര്യങ്ങളെ രാജ്യം അതിശക്തമായി നേരിടുമെന്ന് NCEMA

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം നടത്തിയ ഏകോപനങ്ങളും ദേശീയ പ്രതികരണവും അദ്ദേഹം എടുത്തുകാട്ടി.

നിലവിലുള്ള സാഹചര്യങ്ങളെ രാജ്യം അതിശക്തമായി നേരിടുമെന്നും ഭരണകർത്താക്കളുടെ ശക്തമായ നിലപാടും സംവിധാനങ്ങളുടെ കരുത്തും ജനങ്ങളുടെ ജാഗ്രതയും കൊണ്ട് അതിജയിക്കുമെന്നും യു എ ഇ ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ അലി സയീദ് അൽ നെയാദി പറഞ്ഞു, ഈ കാലഘട്ടത്തിൽ നിന്ന് കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമായി യുഎഇ ഉയർന്നുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം നടത്തിയ ഏകോപനങ്ങളും ദേശീയ പ്രതികരണവും അദ്ദേഹം എടുത്തുകാട്ടി.  ഉദ്യോഗസ്ഥരെല്ലാം പ്രൊഫഷണലായും ദേശീയ സന്നദ്ധതാ മാനദണ്ഡങ്ങൾക്കനുസൃതമായും പ്രവർത്തിച്ചു. ഫീൽഡ് ടീമുകളുടെ സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. 

നാഷണൽ എമെർജൻസി ഫ്രെയിംവർക്  പൂർണ്ണമായും സജീവമാക്കിയെന്നും, ഏതുസാഹചര്യത്തെയും നേരിടാൻ സംവിധാനങ്ങൾ തയ്യാറാണെന്നും, അവശ്യ സേവനങ്ങൾ നിലനിർത്തിയെന്നും അൽ നെയാദി കൂട്ടിച്ചേർത്തു.
പൗരന്മാരുടെയും താമസക്കാരുടെയും അവബോധത്തിനും സഹകരണത്തിനും അദ്ദേഹം അവരെ അഭിനന്ദിച്ചു. 

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Cheat Codes

  • Machine Gun Kelly

  • Bastille

  • Young Thug

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny intervals

    High: 40°C | Low: 31°C