എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി  യുഎഇ  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി

file picture

 മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന   തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ആശങ്ക വേണ്ടെന്ന്  യുഎഇ  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി

എൽ നിനോ  പ്രതിഭാസം മൂലം വ്യാപകമായ  മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന   തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ആശങ്ക വേണ്ടെന്ന്  യുഎഇ  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

പസഫിക് സമുദ്രം കേന്ദ്രീകരിച്ച് രൂപപ്പെടുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ പ്രതിഭാസം മാത്രമാണ് 
 എൽ നിനോ എന്ന് അധികൃതർവ്യക്തമാക്കി. ഇത് മൂലം ലോകത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ച സംഭവിക്കുമെന്നും ചില പ്രദേശങ്ങളിൽ  ശരാശരിയിലും അധികം മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ യുഎഇയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന് ഗുണകരമാകുന്ന രീതിയിലുള്ള  മഴ ലഭിക്കാനുള്ള സാധ്യതയായാണ് എൽ നിനോയെ പൊതുവെ   കാണാറുള്ളത് എന്നും അധികൃതർ വ്യക്തമാക്കി.  

നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ തങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അതിനാൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായാൽ മുന്നറിയിപ്പുകളും പ്രവചനങ്ങളും ഔദ്യോഗിക മാധ്യമങ്ങളിലൂടെ മുൻകൂട്ടി അറിയിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.  കൃത്യമായ കാലാവസ്ഥാ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.  കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന്  പൊതുജനങ്ങളോടും മാധ്യമങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.

More from UAE News

Confirmed

  • Martin Garrix

  • Stormzy

  • Young Thug

  • Bastille

  • Machine Gun Kelly

  • Cheat Codes

Headliners

No sectional selected

Buy Tickets

Today's Weather

  • Dubai Media City

    Sunny intervals

    High: 40°C | Low: 30°C