20മില്യൺ ഈജിപ്ഷ്യൻ വിദ്യാർത്ഥികളാണ് റീഡിങ് ചലഞ്ചിൽ പങ്കെടുത്തത്
അറബ് റീഡിങ് ചലഞ്ചിൽ റെക്കോർഡ് നേട്ടം കുറിച്ച ഈജിപ്തിനെ അഭിനന്ദിച്ചു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. 20 മില്യൺ ഈജിപ്ഷ്യൻ വിദ്യാർത്ഥികളാണ് റീഡിങ് ചലഞ്ചിൽ പങ്കെടുത്തത്. പത്താം അറബ് റീഡിംഗ് ചലഞ്ചിൽ റെക്കോർഡ് പങ്കാളിത്തമാണ് ഈജിപ്ത് കരസ്ഥമാക്കിയത്. പങ്കെടുത്തവരിൽ കൂടുതലും ഈജിപ്തിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലെയും അൽ-അസ്ഹർ അൽ-ഷെരീഫ് സ്കൂളുകളിലെയും വിദ്യാർത്ഥികളാണ്. 20 ദശലക്ഷത്തിലധികം വിദ്യാർത്ഥികളിൽ 41,168 പേർ നിശ്ചയ ദാർഢ്യമുള്ളവരാണ്. 50,315 അധ്യാപകരുടെ മേൽനോട്ടത്തിൽ 40,468 സ്കൂളുകളിൽ നിന്നുള്ളവർ പങ്കെടുത്തു.
പുതിയ തലമുറ സംസ്കാരം, പഠനം, അറിവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി രാജ്യത്തിൻറെ അഭിവൃദ്ധി കാത്തു പരിപാലിക്കുന്നു എന്ന് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു. ഈ വർഷം ഒക്ടോബറിൽ ദുബായിൽ നടക്കുന്ന മത്സരത്തിൽ 60 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ടെന്നും അവർക്കൊപ്പം ഈജിപ്തിനെയും താൻ സ്വാഗതം ചെയ്യുന്നതായും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.

Etihad Airways extends Abu Dhabi-Riyadh flight cancellations
UAE rescues 22 after oil tanker catches fire in Arabian Gulf
UAE probe reveals motive behind flydubai co-pilot's 'suicide attack'
UAE launches urgent storm relief for Paraguay
H.H. Sheikh Maktoum, BPCE boss Nicolas Namias discuss boosting cooperation
UAE humanitarian bridge begins food aid airlift to Gaza
UAE takes legal action over online content bullying child of determination
